സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Saturday, July 21, 2012

കാത്തിരുപ്പ്‌

ഗുഹാമുഖത്തോളം നീണ്ട 
ഇരുള്‌
ചത്തുനിവര്‍ന്നു കിടന്നു. 
വരുന്നത്‌ ചോരയോ, പാലോ? 
ഇരുട്ട്‌ മാത്രം 
ഒഴുകി കട്ടകുത്തി. 
കിഷ്കിന്ധയില്‍ അരാജകത്വം. 
 താരയ്ക്ക്‌ വ്യഭിചാരം. 
അംഗദന്‌സഹജചാപല്യങ്ങളും...
 ഇരുട്ട്‌ നുരകുത്തി 
ഗുഹയ്ക്ക്‌ പുറത്തേയ്ക്ക്‌ 
കുതിച്ചൊഴുകി. 
സ്വപ്നത്തിണ്റ്റെ നൈമിഷികതകള്‍ പോലും
 ഇരുട്ടാല്‍ നിറഞ്ഞു. 
ഞാന്‍ 
ഇപ്പോഴും ഇവിടെത്തന്നെ 
ഞെട്ടിയുണര്‍ന്ന്‌ 
കാത്തിരിയ്ക്കുകയാണ്‌. 
 വരുന്നത്‌ ചോരയോ, പാലോ? 

1996 ജനുവരി

3 comments:

sumesh vasu said...

വരികൾ ഇഷ്ടെപ്പെട്ടു... ഗുഹയ്ക്കുള്ളിലേക്ക് ഇപ്പോഴും ഇരുട്ടാണു

സുരേഷ്‌ കീഴില്ലം said...

നന്ദി സുമേഷ്.

ജോസെലെറ്റ്‌ എം ജോസഫ്‌ said...

ഈ കവിത ഗ്രഹിക്കാനുള്ള ജ്ഞാനം പോരാ.....