സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Friday, October 26, 2007

സര്‍ക്കാര്‍ പഠിച്ച പാഠം

മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാതെ
ക്രിസ്തു
തൂങ്ങിമരിച്ചത്‌
അള്‍ത്താരയില്‍.
സഭാനേതൃത്വം
തിരുശവവും പേറി
നിയമസഭയ്ക്കു മുന്നില്
‍സമരത്തോടുസമരം.
ഒടുവില്‍
കുഞ്ഞാടുകളില്‍ നിന്നും
കോഴ വാങ്ങുന്നത്‌
ദൈവഹിതമെന്നും
അത്‌
മനുഷ്യരുടെ കോടതിയ്ക്ക്‌
തടയാനാവില്ലെന്നുമുള്ള
പാഠം
സര്‍ക്കാര്‍ പഠിച്ചു

2007

6 comments:

ഡി .പ്രദീപ് കുമാർ said...

കോഴയില്ലെങ്കില്‍ എങ്ങനെ ഇനി ഇക്കാണുന്നതെല്ലാം വെട്ടിപ്പിടിക്കും?നാലു പുത്തന്‍ കൈയില്‍ വന്നില്ലെങ്കില്‍ പിന്നെ എന്തോന്നു സ്കൂള്‍?

Ranjith chemmad / ചെമ്മാടൻ said...

പണത്തിന് മേലെ പരുന്തും പറക്കൂലാന്നല്ലേ മാഷേ....

B Shihab said...

sharp

naakila said...

ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന തോന്നല്‍
നല്ല കവിത

Jyotsna P kadayaprath said...

These 14 lines simply reveals what's happening around us...simple yet strong.

റംല നസീര്‍ മതിലകം said...

ഹായ് സുരേഷ്, ഒാര്‌മ്മയുണ്ടോ? ബ്ലോഗില്‍ പെട്ടെന്നാണ് കണ്ടത്.
റംല ,ചേലക്കുളം.