സുരേഷ് കീഴില്ലത്തിന്റെ കവിതകള്‍
സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക് ഇതുവഴി വരാം
Sunday, October 23, 2011
കര്‍മ്മഫലം
അജ്ഞന്‍റെ മര്‍ദ്ദനവും
ജ്ഞാനിയുടെ സഹനവും
തമ്മില്‍ തീരാപ്പോര്
ജ്ഞാനിയ്ക്ക് നിത്യശാന്തി
അജ്ഞനോ
ഭാരിച്ച വാഴ്ചയും
1996
Saturday, April 3, 2010
കറണ്റ്റ് അഫയേഴ്സ്
കറണ്റ്റില്ലാക്കാലം
ലെയിനടിയില്‍ തോറ്റ്
കവി യൌവ്വനം
തൂങ്ങി മരിച്ചു.
കറണ്റ്റ് വന്നപ്പോഴോ
ലെയിന്‍ കമ്പിയില്‍ തൂങ്ങി
കാക്കകള്‍ മാത്രം
കാരണമില്ലാതെ ചത്തു.
2004
Friday, February 12, 2010
വേനല്‍
വയസ്സ് പതിന്നാല്
വെളുത്തനിറം നാലടി രണ്ടിഞ്ച്
ഇംഗ്ളീഷും മലയാളവും.
സൂര്യന്‍ തിളയ്ക്കുന്ന
ആകാശത്തിലേയ്ക്ക്
ഇലയില്ലാതെ ഉയര്‍ന്നുപോകുന്ന മരം
ആര്‍ത്തലച്ച് ചോദിയ്ക്കുന്നു
ഇവരൊക്കെ പോകുന്നത് എവിടേയ്ക്കാണ്?
ഉത്തരം പറയാനൊരുങ്ങിയ
പബ്ളിക് ടാപ്പിണ്റ്റെ
തൊണ്ട വരണ്ടു
1994
Friday, October 26, 2007
സര്‍ക്കാര്‍ പഠിച്ച പാഠം
മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാതെ
ക്രിസ്തു
തൂങ്ങിമരിച്ചത്
അള്‍ത്താരയില്‍.
സഭാനേതൃത്വം
തിരുശവവും പേറി
നിയമസഭയ്ക്കു മുന്നില്
സമരത്തോടുസമരം.
ഒടുവില്‍
കുഞ്ഞാടുകളില്‍ നിന്നും
കോഴ വാങ്ങുന്നത്
ദൈവഹിതമെന്നും
അത്
മനുഷ്യരുടെ കോടതിയ്ക്ക്
തടയാനാവില്ലെന്നുമുള്ള
പാഠം
സര്‍ക്കാര്‍ പഠിച്ചു
2007
Newer Posts
Home
Subscribe to:
Posts (Atom)