സുരേഷ് കീഴില്ലത്തിന്റെ കവിതകള്‍
Wednesday, October 3, 2012
Sunday, September 23, 2012
Thursday, July 26, 2012
Saturday, July 21, 2012
കാത്തിരുപ്പ്
ഗുഹാമുഖത്തോളം നീണ്ട
ഇരുള്
ചത്തുനിവര്‍ന്നു കിടന്നു.
വരുന്നത്
ചോരയോ, പാലോ?
ഇരുട്ട് മാത്രം
ഒഴുകി കട്ടകുത്തി.
കിഷ്കിന്ധയില്‍ അരാജകത്വം.
താരയ്ക്ക് വ്യഭിചാരം.
അംഗദന്‌സഹജചാപല്യങ്ങളും...
ഇരുട്ട് നുരകുത്തി
ഗുഹയ്ക്ക്
പുറത്തേയ്ക്ക്
കുതിച്ചൊഴുകി.
സ്വപ്നത്തിണ്റ്റെ നൈമിഷികതകള്‍ പോലും
ഇരുട്ടാല്‍
നിറഞ്ഞു.
ഞാന്‍
ഇപ്പോഴും ഇവിടെത്തന്നെ
ഞെട്ടിയുണര്‍ന്ന്
കാത്തിരിയ്ക്കുകയാണ്.
വരുന്നത് ചോരയോ, പാലോ?
1996 ജനുവരി
Wednesday, February 1, 2012
Monday, January 16, 2012
Saturday, November 26, 2011
മാതൃചിന്തകള്‍
ഒന്ന്‍.
രണ്ട് കര്‍ക്കിടക കണ്ണുകളായിരുന്നു.
പെയ്തൊഴിയാത്ത
ആ കണ്ണുകളില്‍ നിന്നും
തൊണ്ടവരണ്ട
ബലികാക്കയെപ്പോലെ
ഒരു നോട്ടം
എനിയ്ക്ക് പിന്നില്‍ എപ്പോഴുമുണ്ടായിരുന്നു.
ഇടവപ്പാതിയിലെ പ്രളയത്തിലെന്നവണ്ണം
ഞാനതില്‍ മുങ്ങിച്ചാകുമെന്ന്
ഭയന്നിരുന്നു.
ബഢവാഗ്നി കണക്കെ
അമ്മയുടെ നെഞ്ചിലെ ചൂട്
എന്‍റെ തലച്ചോറിലേയ്ക്ക്
തീകൊടുത്തിരുന്നു.
രണ്ട്.
ആയിരം കാലുള്ള തേരട്ടയെപ്പോലെ
എന്‍റെ കണ്ണിലേയ്ക്ക് അരിച്ചുകയറുന്നു.
അവര്‍ ഒരമ്മയെ പ്രദര്‍ശിപ്പിച്ചിരുന്നു.
ചുംബനം മുറ്റിയ അമ്മയുടെ ചുണ്ടില്‍
അവര്‍
വിഷ ചഷകം കമഴ്ത്തിയിരുന്നു.
ജീവന്‍ ചുരന്നിരുന്ന മുലകളില്‍
എന്നേ ഖനനം നടത്തിയിരുന്നു.
കുഴിച്ചെടുത്ത ഇരുമ്പ് ഉരുക്കാക്കി
അവര്‍
അമ്മയുടെ ചാരിത്രം താഴിട്ടുപൂട്ടിയിരുന്നു.
ഇവര്‍ക്കിങ്ങനെ പ്രദര്‍ശിപ്പിയ്ക്കാനായി
അമ്മ
എന്തിനിങ്ങനെ ജീവിച്ചിരിയ്ക്കുന്നു!?
മൂന്ന്.
തൊണ്ട വരണ്ട ബലിക്കാക്കയെപ്പോലെ
ദൈന്യമായ.....
എനിയ്ക്കീ പ്രളയത്തില്‍
മുങ്ങിച്ചാകാതെ വയ്യ.
ഈ ഉമിത്തീയില്‍
നീറാതെയും വയ്യ.
2001
Subscribe to:
Posts (Atom)